/ ജോയ് ജോസഫ് /
കർഷകർ ഇനി പുനർ കുടിയേറ്റം നടത്തണം!
അതിനെ കുറിച്ച് ഗൗരവത്തോടെയും തീവ്രമായും ചിന്തിക്കാൻ കർഷക സമൂഹം തയാറാകണം.
എന്താണ് പുനർ കുടിയേറ്റം?
വന്യമൃഗശല്യത്താലും വനനിയമങ്ങളാലും ഉപേക്ഷിക്കേണ്ടി വന്നതും കാടായി മാറിക്കൊണ്ടിരിക്കുന്നതുമായ സ്വന്തം കൃഷിയിടങ്ങളിലേക്ക് തിരികെ ചെന്ന് കാട് വെട്ടണം, കൃഷിയിറക്കണം. കൃഷിയിറക്കാൻ തടസ്സമാകുന്നതും കർഷകരുടെ കൈവശഭൂമിയിൽ എത്തുന്നതുമായ വന്യജീവികളെ സംഘടിതമായി തടയുകയും അതിരുകടന്ന് എത്തുന്നവയെ ഉന്മൂലനം ചെയ്യുകയും വേണം. അതിന് വനനിയമങ്ങൾ തടസ്സമെങ്കിൽ അവയേയും നേരിടണം. വന്യജീവികളെ കർഷകർ കൃഷിയിടത്തിൽ വേട്ടയാടണം.! വേട്ടയാടി കിട്ടുന്ന മാംസം പരസ്യമായി ലേലം ചെയ്യണം, വിൽക്കണം, പാകം ചെയ്യണം കഴിക്കണം. വനം വകുപ്പിനെ പ്രതിരോധിക്കാൻ ഗ്രാമീണ കർഷക സേന ഉണ്ടാകണം. കർഷക വിരുദ്ധ- സാമൂഹിക,മനുഷ്യാവകാശ പൗരാവകാശ വിരുദ്ധ വനം - പരിസ്ഥിതി നിയമങ്ങൾക്കെതിരെയും നടപ്പിലാക്കുന്നവർക്ക് എതിരെയും കടുത്ത രീതിയിൽ പ്രതികരിക്കണം.
കർഷകർക്ക് അബദ്ധം പറ്റിയത് എവിടെയാണ്?
രണ്ടാനയും കാട്ടുപോത്തും കാട്ടുപന്നിയും കുരങ്ങും മയിലും രാജവെമ്പാലയും ഒക്കെ വനത്തിന് പുറത്തിറങ്ങിയപ്പോൾ ഭയന്നു പോയതാണ് കർഷകർക്ക് സംഭവിച്ച അബദ്ധം. കൃഷിനാശങ്ങൾ കണ്ട് നിരാശരായും ഗതികെട്ടും നിങ്ങളുടെ സ്വത്തും ഭൂമിയും ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് പോകാൻ തീരുമാനിച്ചതാണ് മറ്റൊരു തെറ്റ്. കർഷകർ തമ്മിൽ സഹവർത്തിത്തം ഇല്ലാതായതാണ് സ്വന്തം സുരക്ഷ മാത്രം നോക്കി രക്ഷപ്പെടാൻ നടത്തിയ ശ്രമത്തിന് കാരണം. ഒരാൾ പോയാൽ അടുത്തവനും പോകുന്ന പ്രവണത കാണിക്കും. ഇതോടെ പ്രദേശം കാലിയാകും, പിന്നെ കാടാകും. അത്തരമൊരവസരം കാത്തിരുന്ന, അത്തരമൊരവസരം ഒരുക്കി കൊണ്ടുവരുന്ന രാഷ്ട്രീയ- സാമ്പത്തിക - അധികാര അധോലോകം കഴിഞ്ഞ 30 വർഷമായി പ്രവർത്തിച്ചു വരികയാണ്. അവർ അവരുടെ ലക്ഷ്യത്തിലേക്ക് അടുക്കുമ്പോൾ കർഷകർ രാഷ്ട്രീയ- സാമ്പത്തിക ഗതികേടുകളിൽ കുടുങ്ങി മാഫിയകൾക്കായി വഴിമാറികൊടുക്കുകയാണ്.
തങ്ങൾക്കറിയാത്ത ഒരു തിരക്കഥയിലെ അഭിനേതാക്കളാണ് എന്ന് പോലും പാവം കർഷകർ തിരിച്ചറിയുന്നില്ല എന്നതാണ് ദുരന്തം. കർഷകർ സ്വയം കുടിയൊഴിഞ്ഞ് പോകേണ്ടത് അന്താരാഷ്ട്ര കുത്തകകളുടെ ആവശ്യമായിരുന്നു. അതിനവർ രാഷ്ട്രീയ ന്അധിഷ്ഠിതമായ സർക്കാരിനെ ചാക്കിട്ട് പിടിച്ച് കാർബൺ സൗജന്യങ്ങൾ നൽകി. പരിസ്ഥിതി പ്രേമം അനാവശ്യത്തിലും അധികമായി നിങ്ങളിൽ അടിച്ചേൽപ്പിച്ചു. വെറും ശമ്പളം വാങ്ങികളായ അധ്യാപകരും ഉദ്യോഗസ്ഥരും കാലണയ്ക്ക് സമൂഹത്തിന് ഉപകാരമില്ലാത്ത കുറേ അവിഞ്ഞ കലാകാരൻമാരും ബുദ്ധിജീവികളെന്ന വൃത്തിഹീന ജീവികളും രാഷ്ട്രീയ ശാസ്ത്രം മാത്രം വച്ച് തൊട്ടു നക്കാൻ മാളം തേടി നടക്കുന്ന പണശാസ്ത്രവാദികളും കൂടി കൊട്ടിഘോഷിച്ച് പ്രചരിപ്പിച്ച ശുദ്ധ അസംബന്ധ നാടകം മാത്രമാണ് പരിസ്ഥിതി വാദം.
വനമേഖല 50 വർഷം മുൻപ് ഉണ്ടായിരുന്നതിനെക്കാൾ വർധിച്ച് ആകെ ഭൂവിസ്തൃതിയുടെ 32 ശതമാനത്തോളമായിരിക്കുന്നു. വന സമാനമായ കൃഷിയിടങ്ങൾ കൂടിച്ചേർന്നാൽ കേരളത്തിലെ ആകെ ഭൂവിസ്തൃതിയുടെ 65 ശതമാനത്തോളം ഹരിത മേഖലയായി കഴിഞ്ഞു. സാമൂഹിക വനവൽക്കരണത്തിലൂടെ സർക്കാർ പ്രഖ്യാപിച്ച ഹരിതകാന്തി കൂടി ചേർത്താൽ 75 ശതമാനത്തോളം ആകേണ്ടതാണ് ( സാമൂഹിക വനവൽക്കരണം ഒരു തട്ടിപ്പാണ് ). അപ്പോൾ പിന്നെ കാർബൺ ലഘൂകരണത്തിൻ്റെ പേരിൽ കേരളത്തിൽ ഇത്രയധികം പരിസ്ഥിതി ബോധവൽക്കരണത്തിൻ്റെ ആവശ്യമില്ല. കാടിൻ്റെയും. ഉള്ളത് നിലനിർത്താനും സംരക്ഷിക്കാനും മാത്രം ശ്രമിച്ചാൽ മതിയാകുന്നതാണ്. പക്ഷെ അതല്ല നടപ്പിലാക്കുന്നത്.
സർക്കാരിന് റ പ്രധാന അജണ്ട തന്നെ രണ്ട് കാര്യങ്ങളായി മാറിയിരിക്കുകയാണ്. ഒന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും കൊടുക്കുക, പിന്നെ വനം പരിസ്ഥിതി എന്ന ഉഡായിപ്പ് നടപ്പിലാക്കുക. മറ്റൊന്നും അവർ ലക്ഷ്യമിടുന്നില്ല എങ്കിൽ അതിൽ എന്തോ ദുരൂഹതയുണ്ട് എന്ന് വ്യക്തം. അവിടാണ് കാർബൺ ഫണ്ട് എന്നബിരിയാണി ചെമ്പ് വരുന്നത്. ഈ തരം തട്ടിപ്പ് പരിസ്ഥിതി വാദത്തിൻ്റെ മറ്റൊരു ശാഖയാണ് മാലിന്യ നിർമാർജ്ജനമെന്ന പേരിൽ നടത്തുന്ന ശുചിത്വ പദ്ധതികളും കർമപരിപാടികളും ഒക്കെ. ഹരിത കർമസേനയിൽ പണിയെടുക്കുന്ന പാവങ്ങൾ ഒഴിച്ച് ആ പദ്ധതി തയാറാക്കി നടപ്പിലാക്കുന്ന എല്ലാ അവൻമാരും കാർബൺ ഫണ്ടിൽ നിന്ന് ഇറ്റിറ്റു വീഴുന്ന ഔദാര്യം കിട്ടാനും കൃഷിയിടങ്ങളെ വിഴുങ്ങാൻ ലക്ഷ്യമിട്ട് കോർപറേറ്റ് അധോലോകവും ഭീകരവാദികളും നടത്തുന്ന നീക്കത്തിന് ഒത്താശ ചെയ്തു കൊടുക്കുന്നതിനുമാണ് അവസരമൊരുക്കുന്നത്. പലരും സേവകരും ഏജൻ്റുമാരും മാത്രമാണ്. അവർ വനം വകുപ്പിൻ്റെ സഹായത്തോടെ കൃഷിയിടങ്ങൾ പിടിച്ചെടുക്കാൻ വേണ്ടി വന്യജീവി സംരക്ഷണ പദ്ധതികളുടെ പേര് പറഞ്ഞ് ഭൂമി ഏറ്റെടുക്കലുകൾ നടത്തും. കുറച്ചു പേർക്കൊക്കെ പണം കിട്ടും. ആ ഭൂമിയിൽ വന്യമൃഗങ്ങളെ എത്തുന്നതിന് മാർഗ്ഗമൊരുക്കും. ചുറ്റുമുള്ളവർ ഗതികെട്ട് സ്ഥലം വിടും. അല്ലങ്കിൽ നക്കാപ്പിച്ച വിലയ്ക്ക് വിറ്റ് സ്ഥലം വിടും. കോർപ്പറേറ്റുകളും അധോലോകവും ഗ്രാമാതിർത്തികൾക്ക് ചുറ്റും താവളമാക്കും.ഇതിൻ്റെ മറവിൽ ഭീകരവാദികൾ വരെ താവളമൊരുക്കും. നാട് കുട്ടിച്ചോറാകും. ഒടുവിൽ പരമാവധി ജനം ഒഴിവായി പോകുകയും ഭൂമി മിക്കതും മാഫിയകളുടെ കൈയ്യിലെത്തുകയും ചെയ്യും. പിന്നെ മുഴുവൻ പേരേയും ഒഴിവാക്കാൻ ഒരു വർഗീയ കലാപമോ രാഷ്ട്രീയ സ്ഥിരം പോരോ സംഘടിപ്പിക്കും. തമ്മിലടിച്ച് ചത്ത് കർഷകർ തുലയും.
ഈ കോർപറേറ്റ് - പൊളിറ്റിക്കൽ - അധോലോക മാഫിയകൾ ഭൂമിയിൽ ബഹുഭൂരിഭാഗവും കൈപ്പിടിയിൽ ഒതുക്കുന്നതോടെ നിലവിൽ കുടിയാനും കർഷകനും കർഷക തൊഴിലാളിക്കും കൈവശമുണ്ടായിരുന്ന ഭൂമിക്കു മുകളിൽ പുതിയ കരിനിയമങ്ങൾ നടപ്പിലാക്കും. തുടർന്ന് ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിച്ച് പഴയ ജന്മി കുടിയാൻ സംസ്കാരത്തിൻ്റെ പുതിയ രൂപമായ കോർപറേറ്റ് - ലേബർ വ്യവസ്ഥിതി കൊണ്ടുവരും. കർഷകൻ വെറും തൊഴിലാളിയാകും. ഭൂമി കോർപ്പറേറ്റ് ഭീകരർ വിഴുങ്ങും. ഒടുവിൽ ഗതികെട്ട് കർഷകൻ അടിമയുമാകും. പഴയ അടിമചന്തകളും പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ചെത്തിക്കഴിഞ്ഞു - കൺസൾട്ടൻസി എന്ന പേരിൽ, എംപ്ലോയ്മെൻറ് ഹബ് എന്ന പേരിൽ ഒക്കെ അടിമചന്തകൾ ഇപ്പോൾ തന്നെ പുതിയ രൂപത്തിൽ എത്തിക്കഴിഞ്ഞു. കർഷക കുടുംബങ്ങളിലെ അടുത്ത തലമുറയെ വഴി തെറ്റിക്കാൻ ഒന്നാം ക്ലാസ് മുതൽ പരിസ്ഥിതി ബോധവൽക്കരണമെന്ന പേരിൽ അബദ്ധങ്ങൾ പഠിപ്പിച്ചു വരുന്ന ലോങ്ങ് പ്രോസസിങ്ങും നടത്തി വരുന്നുണ്ട്. എന്താണ് പ്രതിവിധി? ഏത് കാട്ടാന വന്നാലും കൃഷിഭൂമി ഉപേക്ഷിച്ച് കുടിയിറങ്ങില്ലയെന്ന് കർഷകർ സംഘടിതമായി തീരുമാനിക്കണം. എത്ര നശിപ്പിക്കപ്പെട്ടാലും സംഘടിതമായി തുടരണം.' കൃഷി പണി നിർത്തരുത്. ജനിതകമാറ്റം വരാത്ത പഴയ വിത്തിനങ്ങളും പഴയ വളങ്ങളും ഉപയോഗിച്ച് വേണം കൃഷി നടത്താൻ. സർക്കാർ എന്ത് വാഗ്ദാനം നൽകിയാലും വന സംരക്ഷണ പദ്ധതികൾക്കായി ഭൂമി വിട്ടുകൊടുക്കരുത്. കാരണം നിങ്ങൾക്ക് സർക്കാർ തരാമെന്ന് പറയുന്ന വിലയുടെ നാലിലൊന്ന് പോലും വേണ്ട നിങ്ങളുടെ കൃഷിയിടങ്ങൾക്കും അതുവഴി നിങ്ങളുടെ തൊഴിലിനും സുരക്ഷയൊരുക്കുന്നതിന്. അതിന് തയാറാകാത്ത സർക്കാർ കൃഷിയിടം വനമാക്കാൻ പണം കൊടുത്ത് കൃഷിയിടം വാങ്ങുന്നുവെങ്കിൽ അതിൽ നിന്ന് വ്യക്തമാണ് സർക്കാർ ലക്ഷ്യം തന്നെ തട്ടിപ്പാണെന്ന്.
നിങ്ങൾ ഭൂമി ഉപേക്ഷിച്ച് താമസം മാറ്റിയ കർഷകരെങ്കിൽ ജനകീയ സമിതികൾ രൂപീകരിച്ച് സംഘടിതമായി തിരികെ നിങ്ങളുടെ ഭൂമിയിൽ പ്രവേശിക്കുക. കൃഷിയിടത്തിലെ കാടുകൾ വെട്ടിത്തെളിക്കുക. അവിടെ കയറിക്കൂടിയ ജീവികളെ തുരത്തുക. തിന്നാൻ കൊള്ളാവുന്നവയെ കറി വച്ച് കൂട്ടുക. എന്നിട്ട് കൂട്ടുകൃഷി നടത്തുക. നിങ്ങൾക്ക് തൊഴിലും വരുമാനവും സാമ്പത്തിക ഉയർച്ചയും ലഭിക്കും. വരുമാനം സമിതിയിലെ അംഗങ്ങൾക്ക് തൊഴിൽ വിഹിതമനുസരിച്ച് വീതം വയ്ക്കുക. ആകെ വേണ്ടത് അത്യാഗ്രഹവും താൻ പ്രമാണിത്തവും ഒഴിവാക്കുക എന്നത് മാത്രമാണ്. നിങ്ങളുടെ പൂർവ്വികർ ഇങ്ങനെയുദ്ധം ചെയ്താണ് ഇന്ന് നിങ്ങളുടെ കൈവശമുള്ള ഭൂമി നേടിയെടുത്ത് നിങ്ങൾക്ക് കൈമാറിത്തന്നത്. വനം വകുപ്പിൽ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളത് വനത്തെ സംരക്ഷിക്കാനാണ്. വനം എന്നാൽ അതിനുള്ളിൽ വരുന്ന മൃഗങ്ങൾ കൂടി ചേർന്നതാണ്. അവയ്ക്കായി നിശ്ചയിക്കപ്പെട്ട ഭൂമിക്ക് പുറത്തേക്ക് ആ ജീവികൾ വരാതെ അവയെ അവിടെ തന്നെ സംരക്ഷിക്കാനാണ് നിങ്ങളുടെ നികുതി പണമെടുത്ത് അവർക്ക് ശമ്പളമായി കൊടുത്ത് ജോലിക്ക് നിയമിച്ചിട്ടുള്ളത്. അത്തരം കാട്ടിൽ നിന്ന് മൃഗം നിങ്ങളുടെ പറമ്പിലെത്തിയാൽ ഇഷ്ടമുള്ള വിധം ചെയ്യാൻ കർകർക്ക് അവകാശമുണ്ട്. കാരണം ആ കൃഷിഭൂമിയുടെ നികുതി ദായകർ കർഷകരാണ്. അല്ലാതെ ആനയോ കടുവയോ കരടിയോ കുരങ്ങോ ഈ നാംപേച്ചിയോ മരപ്പട്ടിയോ കാരണഭൂതമോ അല്ല. വനപാലകർക്ക് കൃഷി ഭൂമിയിൽ ഒരു വിധ അധികാരമോ അവകാശമോ ഇല്ല. വന്യജീവികൾ വരുത്തുന്ന നഷ്ടത്തിൻ്റെ പരിഹാര തുക സർക്കാർ ഖജനാവിൽ നിന്നാണ് നൽകുന്നത്. അത് 24 മണിക്കൂറിനുള്ളിൽ വീട്ടിൽ കൊണ്ടുവന്ന് തരാൻ അവർ ബാധ്യസ്ഥരാണ്. ആ നിയമം, ഈ നിയമം എന്നൊക്കെ പറഞ്ഞ് കൃഷിയിടത്തിലോ വീട്ടിനുള്ളിലോ കയറി അധികാരം കാണിച്ചാൽ പ്രതിരോധിക്കാൻ മടിക്കരുത്. കാരണം അവരുടെ ചിലവിൽ നിങ്ങൾ കർഷകരല്ല ജീവിക്കുന്നത്, നിങ്ങൾ കർഷകർ നൽകുന്ന നികുതിപ്പണത്തിൻ്റെ പങ്ക് പറ്റി ഉദ്യോഗസ്ഥരാണ് കഴിഞ്ഞു പോകുന്നത് എന്നോർക്കുക. അതിക്രമ മോ അമിതാധികാരമോ ഉദ്യോഗസ്ഥർ കാട്ടിയാൽ പ്രതിരോധിക്കാൻ പ്രത്യേക സേനയെ കർഷകർ തയറാക്കണം. അതിനായി കർഷക സ്ഥിരം പ്രതിരോധ സേന രൂപീകരിക്കേണ്ടത് ഇനി ആവശ്യമാണ്. നിലവിലുള്ള സർക്കാരുകൾക്ക് കർഷകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള വിവരമോ കഴിവോ കാഴ്ചപ്പാടോ പ്രാപ്തിയോ ഒട്ടുമില്ല. ഉണ്ടാകുകയുമില്ല. തിരുത്തൽ ശക്തിയാകേണ്ടത് കർഷകർ തന്നെയാണ്. കിലയും മറ്റ് ബുദ്ധിജീവി കില്ലകളും ചേർന്ന് തകർത്ത യഥാർത്ഥ പഞ്ചായത്ത് രാജ് തിരികെയെത്തിക്കണം. പൂർണ ഗ്രാമ സ്വരാജ് സങ്കൽപ്പത്തിൻ 1995 ൽ നരസിംഹറാവുവിൻ്റെ കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയ യഥാർത്ഥ പഞ്ചായത്ത് രാജ് ആക്ടിനായി കർഷകർ മാത്രമല്ല ജനങ്ങൾ ഒന്നു ചേർന്ന്, സംഘടിതരായി രംഗത്ത് വരണം. അത് പുനസ്ഥാപിച്ചാൽ ജനകീയ സംഘടിത നിർദ്ദേശങ്ങൾ സംരക്ഷിക്കപ്പെടും. ആ പഞ്ചായത്ത് രാജിനെ ഉദ്യോഗസ്ഥ മാഫിയകളുടെ നിയന്ത്രണത്തിൽ എത്തിച്ച് പരിഷ്കരണങ്ങളുടെ പേരിൽ കർഷക- തൊഴിലാളി വിരുദ്ധമാക്കി ജനകീയാവകാശങ്ങളെ അട്ടിമറിക്കുകയാണ് സർക്കാർ. അതിനാൽ ഗ്രാമസ്വരാജ് പൗരാവകാശ പോരാട്ടത്തിന് കർഷകർ തയാറാകണം. ഇതൊക്കെ കൊണ്ട് തന്നെ കർഷകർ അവരുടെ സ്വന്തം കൃഷിയിടത്തിലേക്ക് പുനർ കുടിയേറ്റത്തിന് തയാറാകുക. വന്യ ജീവികളെയും അവയുടെ ഇനത്തിൽപ്പെട്ട ബുദ്ധിജീവികളേയും അവരുടെ രാഷ്ട്രീയത്തേയും ആട്ടിപ്പായിക്കുകയും പുതിയ നവീകൃത വികസനത്തിന് തയാറാക്കുകയും ചെയ്യുക. എത്രകാലം നിങ്ങൾ ഓടിയൊളിക്കും? എത്ര ദൂരം നിങ്ങൾ പലായനം ചെയ്യും? എത്ര കാലം നിങ്ങൾ യാചിക്കും? എത്ര കാലം നിങ്ങൾ കാലു പിടിക്കും? എത്ര കാലം നിങ്ങൾ ചവിട്ടിമെതിക്കപ്പെടും, എത്ര കാലം നിങ്ങൾ അടിമകളായിരിക്കും? എന്തിന് നിങ്ങൾ തോറ്റോടണം? കർഷകരെ നിങ്ങൾ നിരന്തര പോരാളികളാണ്, നിങ്ങളാണ് നിരന്തര വിപ്ളവകാരികൾ, നിങ്ങൾ ആജീവനാന്ത പോരാളികളാണ്. നിങ്ങളുടെ വിയർപ്പിലും ചോരയിലും അധ്വാനത്തിലും ആണ് രാഷ്ട്രങ്ങൾ കെട്ടിപ്പടുത്തിട്ടുള്ളത്. നിങ്ങളാണ് പൗരൻമാർ, നിങ്ങളാണ് ജനം. നിങ്ങളുടെ വിലയാണ് രാജ്യങ്ങളുടെ മൂലധനം. നിങ്ങളെന്ന അടിത്തറയിലാണ് ലോകം നിലനിൽക്കുന്നത്. നിങ്ങൾ ഒന്നിളകിയാൽ ഭൂമികുലുക്കം പോലെയാണ്, ലോകം കീഴ്മേൽ മറിയും. അധികാരസ്ഥാനങ്ങളും കേന്ദ്രങ്ങളും തകർക്കപ്പെടും.നിയമങ്ങൾ വഴി മാറും.
നിങ്ങളാണ് വർഗസമര പോരാളികൾ, നിങ്ങളാണ് സോഷ്യലിസ്റ്റുകൾ, നിങ്ങളാണ് സാമൂഹ്യനീതിയുടെയും സാഹോദര്യത്തിൻ്റെയും നെടുംതൂണുകൾ, നിങ്ങളുടെ നികുതിപ്പണത്തിലാണ് സൈന്യങ്ങളും വ്യവസായങ്ങളും പദ്ധതികളും കെട്ടിപ്പൊക്കിയിട്ടുള്ളത്. നിങ്ങളാണ് അടിസ്ഥാനം, നിങ്ങളാണ് മാർഗ്ഗം, നിങ്ങളാണ് ശക്തി. നിങ്ങൾ തുറന്ന് എതിർക്കുക, നിറഞ്ഞ് പോരാടുക നിങ്ങളാണ് രാഷ്ട്രം! ഈ ഓർമ ഓരോ കർഷകനും ഉണ്ടായിരിക്കണം:
Re-immigration should be done to prevent mafias from gobbling up hill farms. The move to corporate parentage should be stopped by overturning the Land Reforms Act.